രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം; സ്പീക്ക് ഫോര്‍ ഡെമോക്രസി ക്യാംപെയ്‌നുമായി രാഹുല്‍ ഗാന്ധി

രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം; സ്പീക്ക് ഫോര്‍ ഡെമോക്രസി ക്യാംപെയ്‌നുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഉള്‍പ്പെടെ ഉരുത്തിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം തേടി രാഹുല്‍ ഗാന്ധി. സ്പീക്ക് അപ്പ് ഫോര്‍ ഇന്ത്യ, സ്പീക്ക് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ പുതിയ ക്യാംപെയ്‌നാണ് രാഹുല്‍ തുടക്കമിട്ടിരിക്കുന്നത്.

രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രാജസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറും കേന്ദ്രവും ശ്രമിക്കുന്നുവെന്നും വീഡിയോ ക്യാംപെയ്‌നില്‍ രാഹുല്‍ പറയുന്നു.

https://twitter.com/RahulGandhi/status/1287240140142678016?s=20

മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കണം -രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.

Share this story