എന്തിനാണ് കാത്തിരിക്കുന്നത്, പറ്റുമെങ്കിൽ ഞങ്ങളെ അട്ടിമറിക്ക്; ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

എന്തിനാണ് കാത്തിരിക്കുന്നത്, പറ്റുമെങ്കിൽ ഞങ്ങളെ അട്ടിമറിക്ക്; ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ കൈകളിലല്ല തന്റെ സർക്കാരിന്റെ ഭാവിയിരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്ര സർക്കാരിന്റെ കടിഞ്ഞാൺ തന്റെ കൈകളിൽ ഭദ്രമാണ്. സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും മാതൃകാപരമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു

ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ. സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷത്തെ താക്കറെ വെല്ലുവിളിച്ചു. എന്തിനാണ് ഒക്ടോബർ വരെ കാത്തിരിക്കുന്നത്. നിങ്ങളെ കൊണ്ട് സാധിക്കുമെങ്കിൽ ഇപ്പോൾ തന്നെ ചെയ്യണമെന്ന് താക്കറെ പറഞ്ഞു

ഒക്ടോബറോടെ മഹാരാഷ്ട്ര സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ. ചില ആളുകൾ സൃഷ്ടിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നു. ചിലരാകട്ടെ നശിപ്പിക്കുന്നതിലൂടെയും. നിങ്ങൾക്ക് നശിപ്പിക്കുന്നതിലൂടെയാണ് സന്തോഷം ലഭിക്കുന്നതെങ്കിൽ മുന്നോട്ടു പോകൂവെന്നും ഉദ്ദവ് പറഞ്ഞു.

Share this story