വീണ്ടും സൈബർ സർജിക്കൽ സ്‌ട്രൈക്ക്; 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു

വീണ്ടും സൈബർ സർജിക്കൽ സ്‌ട്രൈക്ക്; 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു

47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. നേരത്തെ നിരോധിച്ച 59 ആപ്പുകളുടെ ക്ലോൺ പതിപ്പുകളാണ് നിരോധിച്ചത്. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയ്തതിന്റെ നടപടി

കൂടാതെ 275 ആപ്പുകൾ കൂടി നിരോധിക്കുമെന്നാണ് റിപ്പോർട്ട്. വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന് ആരോപണമുയർന്ന 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പബ്ജി, ലൂഡോ വേൾഡ്, സിലി, 141 എംഐ ആപ്പുകൾ, കാപ് കട്ട്, ഫേസ് യു എന്നിവയാണ് രണ്ടാംഘട്ട നിരോധന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

മെയ്റ്റൂ, എൽബിഇ ടെക്, പെർഫെക്ട്, സിനി കോർപ് തുടങ്ങിയ ടെക്ക് ഭീമൻമാരുടെ ആപ്പുകളും പട്ടികയിലുണ്ട്. 300 മില്യൺ ഉപഭോക്താക്കളാണ് ചൈനീസ് ആപ്പുകൾക്കായി ഇന്ത്യയിലുള്ളത്.

Share this story