നിയമസഭ വിളിച്ചു ചേർക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം ഗവർണർ രണ്ടാം വട്ടവും തള്ളി

നിയമസഭ വിളിച്ചു ചേർക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം ഗവർണർ രണ്ടാം വട്ടവും തള്ളി

രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആവശ്യം ഗവർണർ കൽരാജ് മിശ്ര രണ്ടാം തവണയും തള്ളി. നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ തിരിച്ചയച്ചു. സർക്കാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ഗവർണർ ആരാഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭ വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗെഹ്ലോട്ട് നൽകിയ അപേക്ഷ ഗവർണർ തള്ളിയിരുന്നു. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങിയാണ് ഗവർണറുടെ കടുംപിടിത്തമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎമാർ രാജ്ഭവന് മുന്നിൽ ധർണ നടത്തിയിരുന്നു. വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണയിരിക്കുമെന്നും ഗെഹ്ലോട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 

Share this story