വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്; കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്; കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

വിദ്യാഭ്യാസ രീതിയിൽ വൻ പൊളിച്ചെഴുത്ത്. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ രീതികൾ മാറ്റുന്ന കരട് നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാല് ഘട്ടങ്ങളായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടുവർഷ വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിൽ വരാൻ പോകുന്നത്.

ഇഷ്ടമുള്ള വിഷയങ്ങൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതൽ വിദ്യാഭ്യാസ മന്ത്രാലമായി മാറും. മൂന്ന് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വിദ്യാഭ്യാസം അവകാശമാക്കും. കരിക്കുലത്തിന് പുറത്ത് കലാ കായിക മേഖലകളിലടക്കം പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന വിധം വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കും

പത്ത്, പ്ലസ് ടു എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കും. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിലായിരിക്കും. ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും മാത്രമായിരിക്കും പഠിപ്പിക്കുക

Share this story