റഫാൽ അംബാല വ്യോമത്താവളത്തിൽ; സൈനിക ചരിത്രത്തിലെ പുതുയുഗമെന്ന് രാജ്‌നാഥ് സിംഗ്

റഫാൽ അംബാല വ്യോമത്താവളത്തിൽ; സൈനിക ചരിത്രത്തിലെ പുതുയുഗമെന്ന് രാജ്‌നാഥ് സിംഗ്

വ്യോമസേനക്ക് കരുത്ത് പകർന്ന് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലേക്കാണ് അഞ്ച് റഫാൽ വിമാനങ്ങൾ പറന്നിറങ്ങിയത്. ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ചാണ് ഇന്ന് എത്തിയത്

തിങ്കളാഴ്ച ഫ്രാൻസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ യുഎഇ ഫ്രഞ്ച് എയർ ബേസിൽ എത്തുകയും ചൊവ്വാഴ്ച ഇവിടെ നിന്ന് യാത്ര പുനരാരംഭിക്കുകയുമായിരുന്നു. ഇന്നുച്ചയോടെ ഇന്ത്യൻ സമുദ്രാതിർത്തി കടന്നു. ഇതോടെ രണ്ട് സുഖോയ് വിമാനങ്ങൾ ഇരുവശത്തുമായി റഫാൽ വിമാനങ്ങൾക്ക് അകമ്പടി സേവിച്ചു

അംബാലയിൽ വ്യോമസേനാ മേധാവി ഉൾപ്പെടെ വിമാനങ്ങളെ സ്വീകരിച്ചു. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു സ്വീകരണം. 7000 കിലോമീറ്റർ താണ്ടിയാണ് വിമാനങ്ങൾ എത്തിയത്. സൈനിക ചരിത്രത്തിലെ പുതുയുഗമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനങ്ങൾ എത്തിയതിനെ വിശേഷിപ്പിച്ചത്.

Share this story