രാമക്ഷേത്രം നിർമിക്കുന്നതോടെ കൊറോണ വൈറസ് നശിക്കും: രാജസ്ഥാനിലെ ബിജെപി എംപി

രാമക്ഷേത്രം നിർമിക്കുന്നതോടെ കൊറോണ വൈറസ് നശിക്കും: രാജസ്ഥാനിലെ ബിജെപി എംപി

അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചാലുടൻ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗർ മൗന. രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഇവർ.

ഓഗസ്റ്റ് 5നാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. ആത്മീയശക്തികളുടെ പിന്തുടർച്ചക്കാരും വിശ്വാസികളുമാണ് തങ്ങൾ. രാമക്ഷേത്രം നിർമിക്കുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്നും ഇവർ പറഞ്ഞു

രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കുന്നതോടെ കൊറോണ വൈറസ് നശിക്കുമെന്ന് മധ്യപ്രദേശിലെ പ്രോടൈം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വർ ശർമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this story