നടൻ അശുതോഷ് തൂങ്ങിമരിച്ച നിലയിൽ

നടൻ അശുതോഷ് തൂങ്ങിമരിച്ച നിലയിൽ

മറാത്തി നടൻ അശുതോഷ് ഭക്രെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്‌ളാറ്റിലാണ് അശുതോഷിനെ മരിച്ച നിലയിൽ കണ്ടത്. 32 വയസ്സായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് അശുതോഷിനെ തൂങ്ങിമരിച്ച നിലയിൽ മാതാപിതാക്കൾ കണ്ടത്. കുറച്ച് കാലമായി ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ

Share this story