1.25 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി ബംഗളൂരുവിൽ മലയാളി യുവാക്കൾ പിടിയിൽ

1.25 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി ബംഗളൂരുവിൽ മലയാളി യുവാക്കൾ പിടിയിൽ

കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവിൽ നാല് മലയാളികൾ അറസ്റ്റിൽ. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഡാർക് വെബ്ബിൽ നിന്നും മയക്കു മരുന്നുകൾ വാങ്ങിയശേഷം പബ്ബുകൾ വഴി യുവാക്കൾക്കിടയിൽ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഇവർ.

കോഴിക്കോട് സ്വദേശികളായ ഷഹാദ് മുഹമ്മദ്, അസ്മൽ, പത്തനം തിട്ട സ്വദേശികളായ അജിൻ കെ.ജി വർഗീസ്, നിതിൻ മോഹൻ എന്നിവരാണ് പിടിയിലായത്. രണ്ട് കിലോഗ്രാം എൽഎസ്ഡി സ്ട്രിപ്പുകൾ, 110 ഗ്രാം എംഡിഎംഎ, 10 എക്‌സ്ടസി ടാബ്ലെറ്റുകൾ, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്.

അന്താരാഷ്ട്ര മാർക്കറ്റിൽ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്നുകളാണ് ഇവ. ബെംഗളൂരുവിലെ സോലദേവനഹള്ളിയിലെ യുവാക്കളുടെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. ഡാർക് വെബ്ബിലെ സൈറ്റുകൾ വഴിയാണ് മയക്കുമരുന്നുകൾ മൊത്തമായി വാങ്ങി സൂക്ഷിച്ചിരുന്നത്.

 

Share this story