നാലര കിലോ സ്വർണം, 600 കിലോ വെള്ളി, പതിനായിരം സാരികൾ; ജയലളിതയുടെ വേദനിലയത്തിൽ നിന്നുള്ള വസ്തുക്കളുടെ കണക്ക്

Share with your friends

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ വസ്തുവകകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. വേദനിലയത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകായണ് സർക്കാർ. ചെന്നൈ പോയ്‌സ്ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വേദനിലയത്തിൽ നിന്നും വരുന്ന വാർത്തകൾ ആരെയും അമ്പരിപ്പിക്കുന്നവയാണ്

നാലര കിലോ സ്വർണം, 600 കിലോയിലധികം വെള്ളി, 11 ടെലിവിഷൻ. 110 റഫ്രിജറേറ്ററുകൾ. 30 എയർ കണ്ടീഷനറുകൾ, 29 ടെലിഫോണുകൾ, 10,438 സാരികൾ, നൂറിലധികം സൗന്ദര്യ വർധക വസ്തുക്കൾ, ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ തുടങ്ങിയവയാണ് സർക്കാർ പുറത്തുവിട്ട കണക്കിലുള്ളത്.

വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയുള്ള വസ്തുക്കളുടെ കണക്കെടുത്തത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപക്കും ദീപക്കിനും 67 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് വേദനിലയം ഏറ്റെടുത്തത്. ഇത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നീക്കങ്ങളും സജീവമാണ്.

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!