കൊവിഡ് മരണനിരക്കിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ഇറ്റലിയെയും പിന്തള്ളി

കൊവിഡ് മരണനിരക്കിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ഇറ്റലിയെയും പിന്തള്ളി

കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ മരണനിരക്കിലും ഇന്ത്യക്ക് ഭീതിതമായ കയറ്റം. ലോകരാഷ്ട്രങ്ങളിൽ ഇന്ത്യ മരണനിരക്കിൽ അഞ്ചാം സ്ഥാനത്ത് എത്തി. ഇറ്റലിയെയാണ് ഇന്ത്യ പിന്തള്ളിയത്.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ 779 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 35,747 ആയി. ഇറ്റലിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 35,132 പേരാണ് മരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും രൂക്ഷത അനുഭവിച്ച രാജ്യമായിരുന്നു ഇറ്റലി. എന്നാൽ രോഗവ്യാപനം ഒരു ഘട്ടം കഴിഞ്ഞതോടെ പിടിച്ചു നിർത്താൻ അവർക്ക് സാധിച്ചു

ഏറ്റവുമധികം ആളുകൾ മരിച്ചത്. അമേരിക്കയിലാണ്. 1,52,070 പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിൽ 91,263 പേരും ബ്രിട്ടനിൽ 46,084 പേരും മരിച്ചു. നാലാം സ്ഥാനത്തുള്ള മെക്‌സിക്കോയിൽ 46,000 പേരാണ് ഇതുവരെ മരിച്ചത്.

Share this story