നാല് സംസ്ഥാനങ്ങൾ ഡോക്ടർമാർക്ക് ശമ്പളം നൽകുന്നില്ലെന്ന് കേന്ദ്രം; നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം

Share with your friends

നാല് സംസ്ഥാനങ്ങൾ ഡോക്ടർമാർക്ക് സമയത്തിന് ശമ്പളം നൽകുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ത്രിപുര സംസ്ഥാനങ്ങളെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ശമ്പളം നൽകാതിരിക്കാനായി ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ നിർബന്ധിത ക്വാറന്റൈനിൽ ആക്കുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

എന്നാൽ ക്വാറന്റൈൻ കാലാവധി അവധിയായി കണക്കാക്കരുതെന്നും ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കാനുള്ള നിർദേശം കോടതി പുറത്തിറക്കണമെന്നും അംഗീകരിച്ചില്ലെങ്കിൽ വേണ്ട നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു.

നിങ്ങൾ നിസ്സാഹായരല്ല. നിങ്ങളുടെ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തണം. ദുരന്തനിവാരണ നിയമപ്രകാരം നിങ്ങൾക്കതിനുള്ള അധികാരമുണ്ട്. ആവശ്യമുളഅള നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ആരോഗ്യപ്രവർത്തതകർക്ക് സമയത്തിന് ശമ്പളം നൽകണമെന്ന് ഉത്തരവിറക്കാൻ ജൂൺ 17ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജൂൺ 18ന് കേന്ദ്രം ഉത്തരിവിറക്കി. എന്നാൽ നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാവരും നടപടി സ്വീകരിച്ചുവെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!