മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതുസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സർക്കാർ പറയുന്നു. കാശ്മീർ വിഭജനത്തിനും പ്രത്യേക പദവി എടുത്തു കളയുന്നതിനും മുന്നോടിയായിട്ടാണ് മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. ഒമറിനെയും ഫാറൂഖ് അബ്ദുള്ളയെയും മാർച്ചിൽ മോചിപ്പിച്ചിരുന്നു. എട്ട് മാസം മെഹബൂബ മുഫ്തി സർക്കാർ തടങ്കലിലായിരുന്നു. പിന്നീട് ഏപ്രിൽ ഏഴ് മുതലാണ് വീട്ടുതടങ്കലിലാക്കിയത്.

 

Share this story