24 മണിക്കൂറിനിടെ 57,118 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 57,118 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ്. 24 മണിക്കൂറിനിടെ 57,118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു. 764 പേർ കഴിഞ്ഞ ഒരു ദിവസത്തിൽ മരിച്ചു. ആകെ മരണസംഖ്യ 36,511 ആയി

5,65,103 പേരാണ് ചികിത്സയിൽ കഴിയുന്നത്. 10,94,374 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലും പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലെത്തി. തെലങ്കാനയിൽ രണ്ടായിരത്തിലധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും കർണാടകയിലു അയ്യായിരത്തിന് മുകളിലാണ് പ്രതിദിന വർധനവ്. യുപിയിൽ പ്രതിദിന വർധനവ് നാലായിരം കടന്നു.

മഹാരാഷ്ട്രയിൽ 1,50,966 പേരാണ് ചികിത്സയിൽ കഴിയുന്നത്. 14994 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തമിഴ്‌നാട്ടിൽ 3935 പേർ ഇതിനോടകം മരിച്ചു. 57,968 പേരാണ് ചികിത്സയിൽ കഴിയുന്നത്. കർണാടകയിൽ 2314 പേരും ഗുജറാത്തിൽ 2441 പേരും ഡൽഹിയിൽ 3963 പേരും ആന്ധ്രയിൽ 1349 പേരും മരിച്ചു

 

Share this story