വിശാഖപട്ടണം കപ്പൽ ശാലയിൽ ക്രെയിൻ തകർന്നുവീണു; 11 പേർ മരിച്ചു

വിശാഖപട്ടണം കപ്പൽ ശാലയിൽ ക്രെയിൻ തകർന്നുവീണു; 11 പേർ മരിച്ചു

വിശാഖപട്ടണം കപ്പൽശാലയിൽ പടുകൂറ്റൻ ക്രെയിൻ തകർന്നുവീണ് പതിനൊന്ന് പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ജോലിക്കാർ ക്രെയിൻ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം

കപ്പൽ നിർമാണ സാമഗ്രികൾ നീക്കുന്നതിനായുള്ള ക്രെയിൻ ജോലിക്കാർക്ക് മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പുറത്തെടുത്ത മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഉടനടി നടപടികൾ സ്വീകരിക്കാനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ജില്ലാ കലക്ടറോട് നിർദേശം നൽകി. സിറ്റി പോലീസ് കമ്മീഷണർ ആർ കെ മീണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

Share this story