പശുക്കടത്ത് ആരോപിച്ച് യുവാവിന് പശു ഫാൻസിന്റെ ക്രൂര ആക്രമണം; ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു

പശുക്കടത്ത് ആരോപിച്ച് യുവാവിന് പശു ഫാൻസിന്റെ ക്രൂര ആക്രമണം; ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു

ഗുരുഗ്രാമിൽ പശുമാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിന് പശു ഫാൻസുകാരുടെ ക്രൂര ആക്രമണം. പോലീസിന്റെയും ജനക്കൂട്ടത്തിന്റെയും മുന്നിലിട്ടാണ് സ്വയം പ്രഖ്യാപിത പശു സംരക്ഷക സംഘം യുവാവിനെ മർദിച്ചത്. യുവാവിന്റെ തലക്ക് ചുറ്റിക ഉപയോഗിച്ച് വരെ ഇവർ മർദിച്ചു

ലുക്മാൻ എന്ന് പേരുള്ള യുവാവാണ് ആക്രമിക്കപ്പെട്ടത്. വാഹനത്തിൽ നിന്ന് വലിച്ചിറക്കിയായിരുന്നു ആക്രമണം. പോലീസ് ആക്രമണം നോക്കിനിൽക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ ശ്രമിക്കാതെ ലുക്മാന്റെ പക്കലുണ്ടായിരുന്ന ഇറച്ചി പശുവിന്റേതാണോയെന്ന് കണ്ടെത്താൻ പരിശോധനക്ക് അയക്കുകയായിരുന്നു പോലീസ്

പരുക്കേറ്റ ലുക്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാഹനത്തിലുണ്ടായിരുന്നത് പോത്തിന്റെ ഇറച്ചിയായിരുന്നു. ഏതാനും വർഷങ്ങളായി താൻ പോത്തിറച്ചി വ്യാപാരം നടത്തുന്നയാളാണെന്ന് ലുക്മാൻ പറഞ്ഞു.

Share this story