രാജ്യസഭാംഗം അമര്‍ സിങ് അന്തരിച്ചു

രാജ്യസഭാംഗം അമര്‍ സിങ് അന്തരിച്ചു

ദില്ലി: രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. സിംഗപ്പൂരില്‍ ചികില്‍സയിലുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഏറെ കാലമായി ചികില്‍സയിലാണ് അദ്ദേഹം. ഏഴ് മാസത്തിലധികമായി സിംഗപ്പൂരിലെ ചകില്‍സ തുടങ്ങിയിട്ട്. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിങിന്. അദ്ദേഹം ഐസിയുവിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this story