നൈസായിട്ട് തഴഞ്ഞു; രാമക്ഷേത്ര ഭൂമി പൂജക്ക് അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല

നൈസായിട്ട് തഴഞ്ഞു; രാമക്ഷേത്ര ഭൂമി പൂജക്ക് അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല

അയോധ്യയിൽ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിക്കും, മുരളീ മനോഹർ ജോഷിക്കും ക്ഷണമില്ല. ഉമാഭാരതി, കല്യാൺ സിംഗ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. 50 വി ഐ പികൾക്കൊപ്പം പ്രധാനമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഭൂമിപൂജ ചടങ്ങിൽ 200 പേർ പങ്കെടുക്കുമെന്നാണ് രാംജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. പൂജാരിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, അതിഥികൾ, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരെല്ലാം ചേർന്നാണ് ഇരുന്നൂറ് പേർ.

 

Share this story