ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത: സാമ്പത്തിക വിദഗ്ധര്‍

ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത: സാമ്പത്തിക വിദഗ്ധര്‍

വ്യാഴാഴ്ച നടക്കുന്ന നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്നതും ഇന്ത്യയുടെ സാമ്പത്തിക കാഴ്ചപ്പാട് വഷളായതും, പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ റിസര്‍വ് ബാങ്കിനെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തുന്നത്.
റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് സാമ്പത്തിക വിദഗ്ധരും ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6 മുതല്‍ 3.50 ശതമാനം എന്ന താഴ്ന്ന റെക്കോര്‍ഡ് നിലയില്‍, അടുത്ത പാദത്തില്‍ ഒരിക്കല്‍ കൂടിയാണിതെന്നും ശ്രദ്ധേയം. ‘ഉയര്‍ന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ നയ കാഴ്ചപ്പാടില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.

പക്ഷേ, ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍, റിസര്‍വ് ബാങ്ക് ഇളവ് തുടരുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു,’ 25 ബിപിഎസ് വെട്ടിക്കുറവ് പ്രതീക്ഷിക്കുന്ന, ബര്‍ക്ലേയ്‌സിലെ സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോറിയ വ്യക്തമാക്കി. വാര്‍ഷിക ചില്ലറ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 5.84 ശതമാനത്തില്‍ 6.09 ശതമാനമായി ഉയര്‍ന്നു. ഉത് റിസര്‍വ് ബാങ്കിന്റെ ഇടത്തരം ടാര്‍ഗെറ്റ് പരിധി 2%-6% ന് മുകളിലാണ്. റിസര്‍വ് ബാങ്കിന്റെ സമീപകാല നയങ്ങള്‍ സാമ്പത്തിക സ്ഥിരതയിലും പ്രൈസ് ടാര്‍ഗറ്റിലും ഊന്നിയ വളര്‍ച്ചയെ കേന്ദ്രീകരിച്ചുള്ളതാണ്.

കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാര്‍ച്ച് അവസാനത്തോടെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സര്‍ക്കാര്‍ ക്രമേണ ജൂണില്‍ ഈ നിയന്ത്രണങ്ങള്‍ കുറച്ചു. ജൂണ്‍ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ 20 ശതമാനം ചുരുങ്ങുമെന്നും ഏപ്രില്‍ മാസത്തെ പ്രവചനത്തില്‍ നിന്ന് 5.2 ശതമാനം ഇടിവുണ്ടാകുമെന്നും ഡിസംബര്‍ പാദം വരെ നെഗറ്റീവ് നിലയില്‍ തുടരുമെന്നും വോട്ടെടുപ്പ് വ്യക്തമാക്കുന്നു.

2020/21 മുഴുവന്‍ വര്‍ഷവും സമ്പദ്‌വ്യവസ്ഥ 5.1 ശതമാനം ചുരുങ്ങാന്‍ സാധ്യതയുണ്ട്. ഇത് 1979 ശേഷമുള്ള ഏറ്റവും ദുര്‍ബലമായ പ്രകടനമായിരിക്കും. ഏപ്രിലിലെ 1.5 ശതമാനം വിപുലീകരണ പ്രവചനത്തിന് വിരുദ്ധമാണിതെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിരക്ക് കുറയ്ക്കുന്നതിന് പുറമെ, ഡിമാന്‍ഡ് ഷോക്കുകളും സാമ്പത്തിക വിപണിയിലെ ഇടിവുകളും പരിഹരിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്നുള്ള പണലഭ്യതയും നിയന്ത്രണ നടപടികളും പ്രതീക്ഷിക്കുന്നുണ്ടെന്ന് കോട്ടക്ക് മഹീന്ദ്ര ബാങ്കിലെ സാമ്പത്തിക വദഗ്ധനായ ഉപസാന ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Share this story