യെദ്യൂരപ്പക്ക് പിന്നാലെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

യെദ്യൂരപ്പക്ക് പിന്നാലെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകൾക്കും രോഗബാധ. യെദ്യൂരപ്പയുടെ മകളെ മണിപ്പാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യെദ്യൂരപ്പയും ഇതേ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഞായറാഴ്ച രാത്രിയോടെയാണ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

Share this story