സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ പത്ത് മലയാളികൾ

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ പത്ത് മലയാളികൾ

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി.

സിഎസ് ജയദേവ്-അഞ്ചാം റാങ്ക്
ആർ ശരണ്യ-36ാം റാങ്ക്
സഫ്‌ന നസറുദ്ദീൻ-45ാം റാങ്ക്
ഐശ്വര്യ ആർ-47ാം റാങ്ക്
അരുൺ എസ് നായർ-55ാം റാങ്ക്
എസ് പ്രിയങ്ക-68ാം റാങ്ക്
ബി യശസ്വിനി-71ാം റാങ്ക്
നിഥിൻ കെ ബിജു-89ാം റാങ്ക്
എ. വി ദേവിനന്ദന-91ാം റാങ്ക്
പി പി അർച്ചന-99ാം റാങ്ക്

പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്. ആകെ 829 പേരെയാണ് നിയമനങ്ങൾക്കായി ശുപാർശ ചെയ്തത്. 182 പേരെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തി. ജനറൽ വിഭാഗത്തിൽ നിന്ന് 304 പേരും ഇ ഡബ്ല്യു എസ് വിഭാഗത്തിൽ 78 പേരും ഒബിസി 251, എസ് സി 129, എസ് ടി വിഭാഗത്തിൽ 67 പേരും ലിസ്റ്റിൽ ഇടം നേടി.

 

Share this story