അയോധ്യ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കൂടി കൊവിഡ്; മൂന്ന് പൂജാരിമാർക്കും നാളത്തെ ചടങ്ങിൽ പങ്കെടുക്കാനാകില്ല

അയോധ്യ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കൂടി കൊവിഡ്; മൂന്ന് പൂജാരിമാർക്കും നാളത്തെ ചടങ്ങിൽ പങ്കെടുക്കാനാകില്ല

രാമക്ഷേത്രം നിർമിക്കുന്ന ഭൂമിയുടെ പൂജ ചടങ്ങുകൾ നാളെ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹപൂജാരി പ്രേം കുമാർ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്ഷേത്രത്തിലെ മറ്റൊരു സഹപൂജാരിയായ പ്രദീപ് ദാസിന് നേരത്തെ രോഗം സ്ഥിരകീരിച്ചിരുന്നു.

്പ്രദീപ് ദാസിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കത്തിൽ വന്ന മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതോടെ മൂന്ന് പേർക്കും നാളെ നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുക്കാൻ സാധിക്കില്ല.

Share this story