സുശാന്ത് സിംഗിന്റെ മരണം: സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ബീഹാർ സർക്കാർ

സുശാന്ത് സിംഗിന്റെ മരണം: സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ബീഹാർ സർക്കാർ

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ബീഹാർ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്തു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സുശാന്തിന്റെ പിതാവ് സംസ്ഥാന ഡിജിപിയുമായി നേരിൽ കണ്ടിരുന്നെന്നും അതിനെ തുടർന്നാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നും നിതീഷ് കുമാർ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സുശാന്തിന്റെ പിതാവ് കെ കെ സിങ്ങ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് സർക്കാരും അതേ ആവശ്യം ഉന്നയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കത്ത് ഇന്നുതന്നെ അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share this story