ഡിജിസിഎ സ്പൈസ് ജെറ്റിനോട് ഓഫർ ടിക്കറ്റ് വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു

ഡിജിസിഎ സ്പൈസ് ജെറ്റിനോട് ഓഫർ ടിക്കറ്റ് വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു

തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ ടിക്കറ്റ് വിൽപ്പന നിർത്തി വയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്‌പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടു. സ്‌പൈസ് ജെറ്റ് അഞ്ച് ദിവസത്തെ “1 + 1 ഓഫർ വിൽപ്പന” പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് നികുതികൾ ഒഴികെ 899 രൂപ വരെ കുറഞ്ഞ നിരക്കിലാണ് ഓഫർ ടിക്കറ്റ് നിരക്ക് സ്പൈസ് ജെറ്റ് വാഗ്ദാനം ചെയ്തിരുന്നത്.

ഓഫർ സെയിൽ

ഓഫർ സെയിൽ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു ബുക്കിംഗിന് പരമാവധി 2,000 രൂപ മൂല്യമുള്ള കോംപ്ലിമെന്ററി വൗച്ചർ ലഭിക്കും. ഇത് ഭാവിയിലെ ബുക്കിംഗിനായി ഉപയോഗിക്കാമെന്നായിരുന്നു വാഗ്ദാനം. അടുത്ത വർഷം മാർച്ച് 31 വരെ യാത്രക്കാർക്ക് ഈ സ്കീമിന് കീഴിൽ ടിക്കറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ സർക്കാർ ഏർപ്പെടുത്തിയ നിരക്ക് പരിധി ചൂണ്ടിക്കാട്ടി ഏവിയേഷൻ റെഗുലേറ്റർ സ്‌പൈസ് ജെറ്റിനോട് വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടതായി ചില മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

ടിക്കറ്റ് നിരക്ക്

സിവിൽ ഏവിയേഷൻ മന്ത്രാലയം മെയ് 21ന് ആഭ്യന്തര വിമാനങ്ങളിൽ ഏഴ് ബാൻഡുകളിലൂടെ ഉയർന്നതും താഴ്ന്നതുമായ പരിധി നിശ്ചയിച്ചിരുന്നു. വിമാന സർവ്വീസിന്റെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 24 വരെയാണ് നിരക്കുകൾ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് നവംബർ 24 വരെ നീട്ടി. കൊറോണ വൈറസ്; സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

വിമാന സർവ്വീസ്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രണ്ട് മാസം സർവ്വീസുകൾ നിർത്തി വച്ചതിനെ തുടർന്ന് മെയ് 25നാണ് ഷെഡ്യൂൾഡ് ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിച്ചത്. മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർത്തിവച്ചിരുന്നു. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് ഇന്ത്യയിലും വിദേശത്തും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കാരണം വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗോ എയറിനും വിസ്താരയ്ക്കും പിന്നാലെ സ്പൈസ് ജെറ്റ് ജീവനക്കാർക്കും ഇനി ശമ്പളമില്ലാത്ത അവധി

നഷ്ടത്തിൽ

ലോക്ക്ഡൌൺ കാരണം യാത്രാ നിയന്ത്രണത്തിലേക്ക് നയിച്ചതിനെ തുടർന്ന് 2020ലെ നാലാം പാദത്തിൽ 807.1 കോടി രൂപയുടെ നഷ്ടം ബജറ്റ് കാരിയറായ സ്‌പൈസ് ജെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 56.3 കോടി ഡോളറിന്റെ അറ്റാദായമാണ് രേഖപ്പെടുത്തിയതെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ നഷ്ടം 934.8 കോടി രൂപയാണ്. 2018-19ൽ ഇത് 316.1 കോടി രൂപയാണ്.

വിമാനക്കമ്പനികൾ പ്രതിസന്ധിയിൽ

ഇന്ത്യയിലെ വിമാനക്കമ്പനികൾ ശമ്പളം വെട്ടിക്കുറയ്ക്കൽ, ശമ്പളമില്ലാതെ അവധി, ജീവനക്കാരെ പിരിച്ചുവിടൽ എന്നിങ്ങനെയുള്ള ചിലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ പൈലറ്റുമാർക്ക് ശമ്പളം നൽകില്ലെന്ന് സ്‌പൈസ് ജെറ്റ്

Share this story