മൊറട്ടോറിയം നീട്ടില്ലെന്ന് ആർ ബി ഐ; പകരം വായ്പാ സംവിധാനം പുനക്രമീകരിക്കും

മൊറട്ടോറിയം നീട്ടില്ലെന്ന് ആർ ബി ഐ; പകരം വായ്പാ സംവിധാനം പുനക്രമീകരിക്കും

കൊവിഡ് പശ്ചാത്തലത്തിൽ വിവിധ ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയിരുന്ന മൊറട്ടോറിയം നീട്ടുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. തിരിച്ചടവിന് പ്രയാസം നേരിടുന്നവർക്ക് വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി

കോർപറേറ്റ് വ്യക്തിഗത വായ്പകൾക്കും ഇത് ബാധകമാണ്. പണവായ്പ നയ അവലോകന യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് പ്രതിമാസ തിരിച്ചടവ് തുക കുറച്ച് കാലാവധി കൂട്ടാൻ ബാങ്കുകൾക്ക് അനുമതി നൽകുകയാണ് ചെയ്യുക. 2020 മാർച്ച് ഒന്ന് വരെ വായ്പ കൃത്യമായി അടച്ചവർക്ക് മാത്രമേ ഇത്തരത്തിൽ വായ്പ പുനക്രമീകരിക്കാൻ സാധിക്കൂ.

Share this story