മൊറട്ടോറിയം നീട്ടുമോ; റിസർവ് ബാങ്ക് തീരുമാനം ഇന്നറിയാം

മൊറട്ടോറിയം നീട്ടുമോ; റിസർവ് ബാങ്ക് തീരുമാനം ഇന്നറിയാം

കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ വായ്പകൾക്ക് ഏർപ്പെടുത്തിയിരുന്ന മൊറട്ടോറിയം നീട്ടണമോയെന്ന കാര്യത്തിൽ റിസർവ് ബാങ്ക് ഇന്ന് തീരുമാനമെടുക്കും. വായ്പകൾ പുനക്രമീകരിക്കാൻ ഇടപാടുകാർക്ക് ഒറ്റത്തവണ അവസരം നൽകുന്നതാണ് മൊറട്ടോറിയത്തേക്കാൾ ഉചിതമെന്ന നിർദേശവും ആർ ബി ഐ പരിഗണിക്കുന്നുണ്ട്.

കൊവിഡിനെ തുടർന്ന് സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് വായ്പാ മൊറട്ടോറിയം ആർ ബി ഐ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ മെയ് മാസം വരെയും രണ്ടാം ഘട്ടത്തിൽ ആഗസ്റ്റ് വരെയും മൊറട്ടോറിയം നീട്ടി. നിരവധി പേർ ഇത് ഉപയോഗപ്പെടുത്തിയിരുന്നു.

മൊറട്ടോറിയം നീട്ടുന്നത് ബാങ്കുകളുടെ വരുമാനത്തെ ബാധിക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. ലോക്ക് ഡൗൺ പിൻവലിച്ചെങ്കിലും സാമ്പത്തിക മേഖലയിലെ പ്രതിസന്ധി തുടരുന്നുവെന്ന വിലയിരുത്തലാണ് പക്ഷേ ആർ ബി ഐക്കുള്ളത്.

 

Share this story