അന്ന് ഗാന്ധിയുടെ പേര് തെറ്റിച്ചു, ഇന്ന് യോഗിയുടെ പേരും; മോദിയുടെ നാക്ക് പിഴ പതിവാകുമ്പോൾ

അന്ന് ഗാന്ധിയുടെ പേര് തെറ്റിച്ചു, ഇന്ന് യോഗിയുടെ പേരും; മോദിയുടെ നാക്ക് പിഴ പതിവാകുമ്പോൾ

 

അയോധ്യ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻരെ പേര് തെറ്റിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗി ആദിത്യനാഥ് എന്ന് പറയുന്നതിന് പകരം ആദിത്യ യോഗിനാഥ് എന്നാണ് പ്രധാനമന്ത്രിക്ക് നാക്ക് പിഴച്ചത്.

ഉത്തർപ്രദേശിന്റെ ഊർജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ആദിത്യ യോഗിനാഥ് ജി എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. മോദിയുടെ നാക്കുപിഴ ട്വിറ്ററിൽ വൈറലാകുകയും ചെയ്തു. നിരവധിയാളുകളാണ് ട്രോളുകളുമായി രംഗത്തിറങ്ങിയത്.

മുമ്പ് മഹാത്മ ഗാന്ധിയുടെ പേരും മോദി രണ്ട് തവണ തെറ്റിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നതിന് പകരം മോഹൻലാൽ കരം ചന്ദ് ഗാന്ധിയെന്നായിരുന്നു മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നത്

Share this story