കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നു; സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളിൽ രണ്ടെണ്ണത്തിലെ പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റി

കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നു; സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളിൽ രണ്ടെണ്ണത്തിലെ പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റി

ഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളിൽ രണ്ടെണ്ണത്തിലെ പണം കാമുകി റിയ ചക്രവർത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കുകളിലായിരുന്നു സുശാന്തിന്റെ അക്കൗണ്ടുകൾ. കൊട്ടക്, എച്ച്ഡിഎഫ്സി ബാങ്കുകളിലെ, വലിയ തുകയുണ്ടായിരുന്ന അക്കൗണ്ടുകളിൽനിന്നുള്ള പണമാണ് റിയയുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.

മുംബൈയിൽ ഭൂമിക്കു വൻവിലയുള്ള മേഖലകളിൽ അടുത്തിടെ റിയയും കുടുംബവും രണ്ടു വസ്തുവകകൾ വാങ്ങിയിരുന്നു. ഇതിന്റെ രേഖകൾ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയുടെ പ്രാന്തപ്രദേശമായ പവനിയിൽ ഒരു ചെറിയ ഫാം ഹൗസും മുംബൈയ്ക്കു സമീപമുള്ള ഗോറെഗാവിൽ ഒരു അപ്പാർട്മെന്റുമാണ് അടുത്തിടെ ഇവർ വാങ്ങിയത്. ഇവർക്ക് വായ്പ എടുത്തു വാങ്ങിയ രണ്ടു കാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

Share this story