തലക്കാവേരി ഉരുൾപൊട്ടലിൽ കാണാതായത് ക്ഷേത്രം മുഖ്യപൂജാരിയും സഹപൂജാരികളും ഉൾപ്പെടെ അഞ്ച് പേരെ

തലക്കാവേരി ഉരുൾപൊട്ടലിൽ കാണാതായത് ക്ഷേത്രം മുഖ്യപൂജാരിയും സഹപൂജാരികളും ഉൾപ്പെടെ അഞ്ച് പേരെ

കർണാടക തലക്കാവേരി ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും സഹ പൂജാരികളും ഉൾപ്പെടെ അഞ്ച് പേരെയാണ് കാണാതായത്. രണ്ട് വീടുകൾ പൂർണമായും തകർന്നു

മുഖ്യപൂജാരി നാരായണ ആചാർ(75), ഭാര്യ ശാന്താ ആചാർ(70), നാരായണ ആചാറുടെ സഹോദരൻ സ്വാമി ആനന്ദ തീർഥ(78), സഹപൂജാരികളായ രവികിരൺ, പവൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തലക്കാവേരി ക്ഷേത്രത്തിന് താഴ് വാരത്ത് ഉരുൾപൊട്ടിയത്.

ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ വ്യാഴാഴ്ച രാവിലെയാണ് അപകടവിവരം പുറത്തറിഞ്ഞത്. അപകടം നടന്ന എട്ട് കിലോമീറ്ററോറളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കൾ, രണ്ട് വാഹനങ്ങൾ എന്നിവയും മണ്ണിനടിയിൽപ്പെട്ടു. കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി

Share this story