ലോഗോകള്‍ക്ക് കറുപ്പുനിറം നൽകി എയര്‍ ഇന്ത്യ

ലോഗോകള്‍ക്ക് കറുപ്പുനിറം നൽകി എയര്‍ ഇന്ത്യ

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ട പൈലറ്റുമാര്‍ക്ക് ആദരമർപ്പിച്ച്
ലോഗോകള്‍ക്ക് കറുപ്പുനിറം എയര്‍ ഇന്ത്യ.ഇന്നലെ രാത്രി നടന്ന അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയും ക്യാപ്റ്റന്‍ അഖിലേഷ് കുമാറും മരിച്ചിരുന്നു.

എയര്‍ ഇന്ത്യ. സോഷ്യല്‍ മീഡിയകളിലെ എയര്‍ ഇന്ത്യ ലോഗോകള്‍ക്ക് കറുപ്പുനിറം നല്‍കിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയും ക്യാപ്റ്റന്‍ അഖിലേഷ് കുമാറും മരിച്ചിരുന്നു.
എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു ദീപക് വസന്ത് സാത്തേ. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്. പൈലറ്റുമാര്‍ ഉള്‍പ്പടെ 18പേരാണ് മരണപ്പെട്ടത്. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story