24 മണിക്കൂറിനിടെ 61,537 പേർക്ക് കൂടി കൊവിഡ്, 933 മരണം; രാജ്യത്ത് കൊവിഡിന്റെ കൈവിട്ട കളി

24 മണിക്കൂറിനിടെ 61,537 പേർക്ക് കൂടി കൊവിഡ്, 933 മരണം; രാജ്യത്ത് കൊവിഡിന്റെ കൈവിട്ട കളി

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി ഉയർന്നു

24 മണിക്കൂറിനിടെ 933 പേർ മരിച്ചു. 42,818 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. 2.04 ആണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. 6,19,088 പേർ നിലവിൽ ചികിത്സയിലുണ്ട്. 14,27,006 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 10,483 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4.90ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 17,092 പേർ മരിച്ചു.

കർണാടകയിൽ 6670 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 101 പേർ മരിച്ചു. 1.64 ലക്ഷം പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 2988 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 5880 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2.85 ലക്ഷമായി. 4690 പേർ മരിച്ചു.

Share this story