40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; ദമ്പതികൾ പിടിയിൽ

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; ദമ്പതികൾ പിടിയിൽ

40 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന ദമ്പതികൾ പിടിയിൽ. ഉത്തര കന്നഡയിലെ യെല്ലാപുരയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ ചന്ദ്രശേഖർ ഭട്ട്(42), അമ്മ പ്രിയങ്ക(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വേണ്ടാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു

ഓഗസ്റ്റ് 2നാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിിയെ കാണാനില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. എന്നാൽ പ്രിയങ്കയുടെ സഹോദരനായ അഭിഷേകിന് സംശയം ജനിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്‌

Share this story