സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; വിവാദമായതോടെ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; വിവാദമായതോടെ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: മധ്യപ്രദേശ് ബര്‍വാനിയില്‍ സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

പ്രേം സിങ് എന്ന യുവാവാണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ പോലീസ് അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.

50 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പോലീസ് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം. പ്രേംസിങ്ങിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ടര്‍ബന്‍ ധരിച്ച വ്യക്തിയെ മറ്റൊരു പോലീസുകാരന്‍ പിടിച്ചുതള്ളുന്നതും വീഡിയോയില്‍ ദൃശ്യമാണ് ‘അവര്‍ ഞങ്ങളെ അടിക്കുകയാണ്.

അവര്‍ ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയാണ്.’എന്നെല്ലാം പറഞ്ഞ് ഉച്ചത്തില്‍ കരയുന്ന പ്രേംസിങ് ചുറ്റുംകൂടി നില്‍ക്കുന്നവരോട് രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നമുണ്ട്.

Share this story