6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു; കുട്ടിയുടെ നില അതീവ ​ഗുരുതരം

6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു; കുട്ടിയുടെ നില അതീവ ​ഗുരുതരം

യുപി: ഉത്തർപ്രദേശിലെ ഹാപുരിൽ വീട്ടുമുറ്റത്ത്​ കളിച്ചു​കൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ് ഏൽപ്പിച്ച ശേഷം അക്രമി സമീപത്തെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ നില അതീവ ​ഗുരുതരമാണ്. വ്യാഴാഴ്​ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ അക്രമി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചിൽ തുടങ്ങി. കോട്ട്​വാലി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് വയലിൽ നിന്ന് മാരകമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

Share this story