അമിത് ഷാ കൊവിഡ് മുക്തനായിട്ടില്ല; ബിജെപി എംപിയുടെ ട്വീറ്റ് നുണ, വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

അമിത് ഷാ കൊവിഡ് മുക്തനായിട്ടില്ല; ബിജെപി എംപിയുടെ ട്വീറ്റ് നുണ, വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മുക്തനായെന്ന ബിജെപി എംപി മനോജ് തിവാരിയുടെ ട്വീറ്റ് നുണ. അമിത് ഷായുടെ പരിശോധനാ ഫലം നെഗറ്റീവായി എന്നായിരുന്നു മനോജ് തിവാരിയുടെ ട്വീറ്റ്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ പരിശോധന പൂർത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചു

മനോജ് തിവാരിയുടെ ട്വീറ്റ് ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസിയും ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നത്. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

 

Share this story