യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ബിജെപി നേതാവിനെ വധിച്ച കേസിലെ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ബിജെപി നേതാവിനെ വധിച്ച കേസിലെ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ബിജെപി നേതാവിനെ വധിച്ച കേസിലെ പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു. 2005ൽ ബിജെപി നേതാവ് കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാകേഷ് പാണ്ഡെയെയാണ് വെടിവെച്ചു കൊന്നത്.

സരോജിനി നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിലാണ് പാണ്ഡെ കൊല്ലപ്പെട്ടതെന്ന് യുപി പോലീസ് അവകാശപ്പെടുന്നു. മാഫിയ തലവൻമാരായിരുന്ന മുക്താർ അൻസാരിയുടെ അനുയായിയായിരുന്നു പാണ്ഡെ. കേസിൽ മുക്താർ അൻസാരി ഉൾപ്പെടെ മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. മറ്റൊരു പ്രതിയായ പ്രേംപ്രകാശ് 2018ൽ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Share this story