സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ജാര്‍ഖണ്ഡിലെ ദിയോഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ബ്രജേഷ് ചന്ദ്ര (50), മിതിലേഷ് ചന്ദ്ര (40), ഗോവിന്ദ് മഞ്ചി (50), ബാബ്ലു മഞ്ചി (30), ലാലു മഞ്ചി (25), ലീലു മുര്‍മു (30) എന്നിവരാണ് മരിച്ചത്.

ദേവിപൂര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. ശുചീകരണത്തിനായാണ് ആറ് തൊഴിലാളികളും സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികള്‍ ഒന്നിനുപുറകെ ഒന്നായാണ് അകത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് എല്ലാവര്‍ക്കും ബോധം നഷ്ടപ്പെടുകയായിരുന്നു.

സംഭവം നടന്നയുടന്‍ ആറ് പേരെയും ദേവ്ഘര്‍ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Share this story