കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മറ്റൊരു ബിജെപി നേതാവ് കൂടി മരിച്ചു

കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മറ്റൊരു ബിജെപി നേതാവ് കൂടി മരിച്ചു

ജമ്മു കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ബിജെപി നേതാവ് മരിച്ചു. പിന്നാക്ക മോർച്ച ബുദ്ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വെടിയെറ്റ് ഗുരുതരമായി പരുക്കേറ്റ നജാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു നജാറിന് നേരെ ആക്രമണം നടന്നത്. ഓംപോര റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് ഭീകരർ ഇയാൾക്ക് നേരെ വെടിയുതിർത്തത്. വയറ്റിൽ വെടിയേറ്റ നജാറിനെ ശ്രീനഗർ മഹാരാജ ഹരിസിംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Share this story