ഛത്തിസ്ഗഢിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങി; പ്രത്യയശാസ്ത്രങ്ങളിൽ നിരാശയെന്ന് കീഴടങ്ങിയവർ

ഛത്തിസ്ഗഢിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങി; പ്രത്യയശാസ്ത്രങ്ങളിൽ നിരാശയെന്ന് കീഴടങ്ങിയവർ

ഛത്തിസ്ഗഢിലെ ദന്തേവാഡയിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങി. തലക്ക് ആറ് ലക്ഷം രൂപ വരെ പോലീസ് വിലയിട്ട അഞ്ച് പേരുൾപ്പെടെയാണ് കീഴടങ്ങിയത്. പോലീസ് നടത്തുന്ന പുനരധിവാസ പദ്ധതിയിൽ ആകൃഷ്ടരായാണ് കീഴടങ്ങൽ

മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പൊള്ളയായി മാറിയെന്നും ഇതിൽ നിരാശരാണെന്നും കീഴടങ്ങിയവർ പറഞ്ഞതായി ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. കീഴടങ്ങിയവരിൽ ചന്തുറാം സേധിയ മൂന്ന് മാവോയിസ്റ്റ് ആക്രമണത്തിൽ ഉൾപ്പെട്ടയാളാണ്.

28 പോലീസുകാർ കൊല്ലപ്പെട്ട 2008ലെ ആക്രമണത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. രണ്ട് ലക്ഷം രൂപയാണ് സേധിയയുടെ തലക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്. ലഖ്മു ഹെംല, സുനിൽ ടാതി, മനു മാണ്ഡവി, മൈഥുറാം ബർസ എന്നി പ്രമുഖരും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.

Share this story