ഡൽഹി എയിംസ് ആശുപത്രി ഹോസ്റ്റലിന് മുകളിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ഡൽഹി എയിംസ് ആശുപത്രി ഹോസ്റ്റലിന് മുകളിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ഡല്‍ഹി ഐയിംസ് ആശുപത്രിയുടെ ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ടാണ് 22കാരനെ ഹോസ്റ്റലിനു താഴെ പരിക്കുകളോടെ കണ്ടെത്തിയത്. ഉടന്‍തന്നെ എയിംസിലെ ട്രോമ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയിക്കിടെ മരണമടയുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബംഗലൂരു സ്വദേശിയായ ഇയാള്‍ 2018 ബാച്ച്‌ വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് വ്യക്തമാക്കി. മുന്‍പ് എയിംസിലെ സൈക്യാട്രിക് വാര്‍ഡില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ചികിത്സ മതിയാക്കി പോയ യുവാവിനെ പിന്നീട് വൈകിട്ട് ആറു മണിയോടെ ഹോസ്റ്റലിനു താഴെ വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Share this story