രാജസ്ഥാനിൽ പ്രതിസന്ധി അവസാനിക്കുന്നു; സച്ചിൻ പൈലറ്റും കൂട്ടരും ഇന്ന് തിരികെയെത്തും

രാജസ്ഥാനിൽ പ്രതിസന്ധി അവസാനിക്കുന്നു; സച്ചിൻ പൈലറ്റും കൂട്ടരും ഇന്ന് തിരികെയെത്തും

വിമത നീക്കം അവസാനിപ്പിച്ച് രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കൂട്ടരും ഇന്ന് തിരികെ എത്തും. കോൺഗ്രസിലേക്ക് തിരിച്ചെത്താനായതിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് സച്ചിൻ പൈലറ്റ് നന്ദി അറിയിച്ചു.

പരാതികൾ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരോട് നന്ദി അറിയിക്കുന്നതായി സച്ചിൻ ട്വീറ്റ് ചെയ്തു. തത്വങ്ങളിൽ ഉറച്ചു നിൽക്കുന്നു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇന്ത്യക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും സച്ചിൻ പറഞ്ഞു

പ്രതിസന്ധി അയഞ്ഞതോടെ കോൺഗ്രസ് ആശ്വാസത്തിലാണ്. ഒരു മാസത്തിലേറെ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കാണ് അവസാനമായിരിക്കുന്നത്. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തിരികെ വരാനായി സച്ചിൻ പൈലറ്റ് തീരുമാനിച്ചത്.

സച്ചിൻ പൈലറ്റും കൂട്ടരും ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ കോൺഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബിജെപിയുടെ നിയമസഭാ കക്ഷി യോഗവും ഇന്ന് വൈകുന്നേരം ചേരുന്നുണ്ട്.

 

Share this story