ബംഗളൂരു കലാപം: എസ് ഡി പി ഐ നേതാവ് പിടിയിൽ, സംഘർഷം ആസൂത്രിതമെന്ന് സംശയം

ബംഗളൂരു കലാപം: എസ് ഡി പി ഐ നേതാവ് പിടിയിൽ, സംഘർഷം ആസൂത്രിതമെന്ന് സംശയം

ബംഗളൂരുവിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ നേതാവ് പിടിയിൽ. ബംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ മക്‌സൂദാണ് അറസ്റ്റിലായത്. ഇയാൾ ഉൾപ്പെടെ നിരവധി എസ് ഡി പി ഐ പ്രവർത്തകരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാലായിരത്തിലധികം പേർ ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കെടുത്തതായാണ് പോലീസ് പറയുന്നത്. സംഘർഷം ആസൂത്രിതമാണെന്നും ഒരു രാത്രി കൊണ്ട് ഇത്രയുമാളുകൾ സംഘടിക്കാൻ സാധ്യതയില്ലെന്നും ബംഗളൂരു പോലീസ് അറിയിച്ചു

എസ് ഡി പി ഐ ഇതാദ്യമായല്ല സംസ്ഥാനത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നതെന്ന് കർണാടക ടൂറിസം മന്ത്രി സി ടി രവി ആരോപിച്ചു. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസയുടെ ഭാര്യാ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ മതവിദ്വേഷം വളർത്തുന്ന പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ചാണ് ചിലർ കലാപം അഴിച്ചുവിട്ടത്

എംഎൽഎയുടെ വീടും പോലീസ് സ്‌റ്റേഷനും മതകലാപകാരികൾ ആക്രമിച്ചു. സംഘർഷം കൈവിട്ടുപോയതോടെ പോലീസ് വെടിയുതിർത്തു. മൂന്ന് കലാപകാരികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Share this story