മതവിദ്വേഷം വളർത്തുന്ന പോസ്റ്റ്: ബംഗളൂരുവിൽ സംഘർഷം പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

മതവിദ്വേഷം വളർത്തുന്ന പോസ്റ്റ്: ബംഗളൂരുവിൽ സംഘർഷം പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ സംഘർഷം രൂക്ഷം. ജനക്കൂട്ടം എംഎൽഎയുടെ വീടും പോലീസ് സ്‌റ്റേഷനും ആക്രമിച്ചു. പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു

ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 110 പേരെ അറസ്റ്റ് ചെയ്തു. രണ്ട് മാധ്യമപ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും പ്രചരിച്ചതോടെയാണ് ജനക്കൂട്ടം അക്രമാസക്തരായത്. നിരവധി പോലീസുകാർക്കും ആക്രമണത്തിൽ പരുക്കേറ്റു

ഡിജി ഹള്ളി പോലീസ് സ്‌റ്റേഷനും എംഎൽഎയുടെ വീടും രണ്ട് മുതിർന്ന പോലീസുദ്യോഗസ്ഥരുടെ വാഹനങ്ങളും അക്രമികൾ കത്തിച്ചു. കെജി ഹള്ളി, ഭാരതിനഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.

Share this story