കർണാടകയിൽ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കർണാടകയിൽ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. വിജയപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് ചിത്രദുർഗ ദേശീയപാതയിൽ വെച്ച് തീപിടിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം

32 യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. മറ്റ് യാത്രക്കാർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എൻജിൻ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

 

Share this story