രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 60,963 പുതിയ കേസുകൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 60,963 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 23,29,638 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

834 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചു. കൊവിഡ് മരണങ്ങൾ 46,091 ആയി ഉയർന്നു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണവും ഉയരുന്നത് രാജ്യത്തിന് ആശ്വാസകരമാണ്. 16,39,599 പേരാണ് രോഗമുക്തി നേടിയത്. 6,43,948 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു.

56,110 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 69.80 ശതമനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1.99 ശതമാനമാണ് മരണനിരക്ക്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

മഹാരാഷ്ട്രയിൽ 11,088 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 5.35 ലക്ഷം കടന്നു. ആന്ധ്രയിൽ 9,024 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 2.44 ലക്ഷമായി. തമിഴ്‌നാട്ടിൽ ഇന്നലെ 5834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3.08 ലക്ഷം കടന്നു. കർണാടകയിൽ ഇന്നലെ 6257 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ്‌

Share this story