ഛത്തിസ്ഗഢിലെ സുഖ്മയിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢിലെ സുഖ്മയിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ബസ്തറിലാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല

സിആർപിഎഫ്, ഡിആർജി സേനകൾ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് നാല് പേരെ വധിച്ചത്. മേഖലയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെയെത്തിയത്.

ജഗർഗുണ്ട പോലീസ് സ്‌റ്റേഷൻ പരിധിയിലെ പുലംഫർ കാടിനടുത്താണ് സൈനികരും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ നിന്ന് തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

Share this story