യു.പിയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്​ത പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

യു.പിയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്​ത പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ലഖ്നോ: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന്​ സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തുവിട്ടു. ദൽപത്​ എന്നയാളുടേതാണ്​ ചിത്രം. ഇയാളെക്കുറിച്ച്​ വിവരം നൽകുന്നവർക്ക്​ 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു.

മൂന്ന്​ ദിവസം മുമ്പ്​ പ്രതിയൂടെ മൂന്ന്​ രേഖാചിത്രങ്ങൾ പൊലീസ്​ പുറത്തുവിട്ടിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെയും അയൽക്കാരുടെയും മൊഴികൾ പ്രകാരമാണ്​ രേഖാചിത്രങ്ങൾ തയാറാക്കിയത്​. നാല് ദിവസം മുമ്പാണ് ആറുവയസുകാരിയെ ഗർ മുക്തേശ്വർ മേഖലയിലെ വീട്ടിനു മുമ്പിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ബൈക്കിലെത്തിയ ഒരാൾ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം.

യു.പിയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്​ത പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

പിറ്റേദിവസം രാവിലെ അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിൽ സമീപ ഗ്രാമത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയിലുള്ളത്. കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമായി വരുമെന്നും ഏറെക്കാലത്തെ ചികിത്സ കുട്ടിക്ക് ആവശ്യമുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചു.

Share this story