സ്വാതന്ത്ര്യദിനാഘോഷം:സുരക്ഷയുടെ ഭാഗമായി ഉത്തര്‍പ്രദേശ്- നേപ്പാള്‍ അതിര്‍ത്തി അടച്ചു; ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത

സ്വാതന്ത്ര്യദിനാഘോഷം:സുരക്ഷയുടെ ഭാഗമായി ഉത്തര്‍പ്രദേശ്- നേപ്പാള്‍ അതിര്‍ത്തി അടച്ചു; ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത

ലക്‌നൗ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത. സുരക്ഷയുടെ ഭാഗമായി പ്രശ്‌നബാധിത ജില്ലകളില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇതിന് പുറമേ പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ഉത്തര്‍പ്രദേശ്- നേപ്പാള്‍ അതിര്‍ത്തി അടച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രശ്‌നബാധിത പ്രദേശങ്ങളിലെ അധികാര പരിധിയില്‍ പട്രോളിംഗ് ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എഡിജി പ്രശാന്ത് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, എന്‍സിആര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം ആഗസ്റ്റ് 15 വരെ തുടരും. ജില്ലാ അതിര്‍ത്തികള്‍, ബസ് സ്റ്റേഷനുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാനും എഡിജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this story