എസ് ഡി പി ഐയെ നിരോധിക്കണമെന്ന് കർണാടക; കേന്ദ്രത്തിന് കത്തയച്ചു

എസ് ഡി പി ഐയെ നിരോധിക്കണമെന്ന് കർണാടക; കേന്ദ്രത്തിന് കത്തയച്ചു

എസ് ഡി പി ഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ. ബംഗളൂരുവിൽ നടന്ന കലാപത്തിന് പിന്നാലെയാണ് കർണാടക ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.

എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിൻമേൽ കേന്ദ്രം നടപടി സ്വീകരിച്ചിരുന്നില്ല

ബംഗളൂരുവിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ നേതാവ് അടക്കം നിരവധി പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് കർണാടക ഈ ആവശ്യം വീണ്ടുമുന്നയിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ച് എസ് ഡി പി ഐ കലാപത്തിന് പ്രേരിപ്പിച്ചതായി പോലീസ് പറയുന്നു.

Share this story