രാം മന്ദിർ ഭൂമി പൂജക്ക് മോദിക്കൊപ്പം പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാം മന്ദിർ ഭൂമി പൂജക്ക് മോദിക്കൊപ്പം പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അയോധ്യയിൽ ഭൂമി പൂജക്ക് പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. മഥുരയിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങലിൽ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയമായത്. മഥുര മേദാന്ത ആശുപത്രിയിൽ ഗോപാൽദാസിനെ പ്രവേശിപ്പിച്ചു. ആഗ്രയിൽ നിന്നുള്ള ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇദ്ദേഹത്തിന്റെ ശുശ്രൂഷക്കായി എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യ ഭൂമി പൂജ നടന്നത്. വേദിയിൽ മോദിക്കൊപ്പം മഹന്ത് നൃത്യ ഗോപാൽ ദാസും പങ്കെടുത്തിരുന്നു. യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവരും ഇദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു.

Share this story